ദിവസങ്ങള്‍ അടുക്കുന്നതോടെ ഈ മണ്ണിനോടുള്ള
എന്‍റെ അടുപ്പവും വര്‍ദ്ധിക്കുകയാണ്..
ഇവിടെ, രക്തത്തിന്‍റെ മണമുള്ള ബന്ധങ്ങള്‍
രക്തത്തെ മറക്കുന്ന ബന്ധങ്ങള്‍
ആത്മാവിന്‍റെ ഒരു കോണില്‍ എനിക്കിത്തിരി
അഭയം തന്നവര്‍..
അവരെ ഞാന്‍ മറക്കാമോ..?
ഭ്രമണം തെറ്റിച്ചഭൂഗോളം പോലെ ..
ഈ ഞാന്‍ എവിടെ ?
എന്‍റെ ഭ്രമണപഥം എവിടെ ?
ഇവിടുത്തെ കാറ്റില്‍,
മഴയില്‍,
വേനലില്‍ ഭ്രമിച്ചുപോയവന്
മഴ അന്യം നിന്ന ഒരോര്‍മ മാത്രമാണ്
എന്‍റെ യൌവ്വനം മഴയില്ലാത്ത നാളുകളിലൂടെ
കടന്നു പോകുന്നു
അപ്പോള്‍ ഞാന്‍ മഴയെ അറിയുന്നൂ, ശക്തമായി..
ഈ മണ്ണിലിരുന്നല്ലാതെ
താന്‍സന് പാടാന്‍ കഴിയുമോ മേഘമല്‍ഹാര്‍.
ഒരു സ്വപ്നത്തിന്‍റെ സക്ഷാത്കാരം
ഇതിലും നന്നായി പ്രതിഫലിപ്പിക്കാനാകുമോ..?
Subscribe to:
Post Comments (Atom)
2 comments:
കൊള്ളാം നന്നായിരിക്കുന്നൂ..
എന്റെ എന്നുള്ളത് നോക്കി എഴുതുക,
sweet...really sweet....please continue
Post a Comment