പ്രിയപ്പെട്ട ചേച്ചീ,
ഇവിടെയെത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി
പറിച്ചുനടപ്പെട്ട ജീവിതത്തിന്‍റെ വേദനയറിഞ്ഞു.
ജീവിതം പറിച്ചു നടപ്പെടുമ്പോ ഒന്നുകില്‍ നാം ദുര്‍ബലരായിപ്പോകും.
അല്ലെങ്കില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.
നമ്മെ മനസിലാക്കുന്നവര്‍ക്കൊപ്പം ജീവിക്കുകയെന്നത്
എത്ര സന്തോഷമുള്ള കാര്യമാണ്;
ആര്‍ക്കും ആരെയും പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയില്ലെങ്കില്‍ തന്നെ !
ആ അപൂര്‍ണതയിലെ പൂര്‍ണത എന്നൊന്നുണ്ടല്ലോ;
സംഗീതം അതിന്‍റെ നിശ്ശബ്ദമായ ഇടവേളാകളീലാണ്-
തീവ്ര(പൂര്‍ണ)മാകുന്നത് എന്നപോലെ..
അടുക്കുകയും
അകലുകയും
വീണ്ടും
അകലാനായ് അടുക്കുകയും..
ഒക്കെ ആലോചിക്കുമ്പോള്‍ എന്തിനുവേണ്ടി..?
ഉത്തരം തേടാനാകാത്ത ആ സന്നിഗ്ദ്ധത ഒരു തിരിച്ചറിവില്‍ കൊണ്ടെത്തിക്കുന്നു,
ഇതൊക്കെയാവാം ജീവിതം എന്നു പറയുന്നത്.
വിശേഷങ്ങളൊന്നുമില്ല.
ഓരോ ദിവസവും ഇന്നലെകളുടെ ആവര്‍ത്തനം മാത്രമായ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.
ഒന്നും ബാക്കിവയ്ക്കാതെ, ജീവിതം നിരര്‍ത്ഥകമായ് ലക്ഷ്യ്മില്ലാതെ പൊയ്ക്കൊണ്ടിക്കുന്നു.
വരയ്ക്കുന്ന ചിത്രങ്ങളില്‍ അനുപാതം തെറ്റിയ കൈകാലുകള്‍.
ഇങ്ങനെയൊരു ജന്മം നല്‍കിയതില്‍ പരിഭവമില്ലാതെ അവരെന്നെ തുറിച്ചുനോക്കുന്നു.
ഇവിടുത്തെ കാറ്റ്
വെയില്‍പ്പരലുകള്‍
മഴ
എല്ലാം എനിക്കപരിചിതമാകുന്നു.
സ്നേഹപൂര്‍വം
രൂപക്.
Subscribe to:
Post Comments (Atom)
No comments:
Post a Comment