Saturday, January 5, 2008

അസ്തിത്വ ദു:ഖം

ദൈവമേ...
ഞാനെന്താണ്..
എന്‍റെ നിയോഗമെന്താണ്..
വെറുതെ ജനിച്ചു മരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..
എന്നില്‍ എന്തെങ്കിലുമൊരു പ്രത്യേക കഴിവ് നീ കണ്ടുവച്ചിട്ടുണ്ടോ..?
അതെനിക്ക് തിരിച്ചറിവായ് നല്കുക.
എന്നെ എത്രയും വേഗം അതില്‍ കൊണ്ടെത്തിക്കുക.
ഒരു കുടുംബം പോറ്റാന്‍ എന്നെക്കൊണ്ടാവില്ല.
എങ്കിലും ഞാന്‍ അതിന്‍റെ പ്രാരംഭം സ്വപ്നം കാണുന്നു..
എന്നെ എന്‍റെ വഴിയിലേക്ക് തിരിച്ചുവിടുക..
ഉള്‍ക്കാഴ്ച നല്‍കുക-
എന്നെ ഞാനായി നിലനിര്‍ത്തിക്കൊള്ളുക.
എന്‍റെ ഭൂതകാലങ്ങളെ ഞാനെന്‍റെ സമ്പത്തായും-
ബലഹീനതയായും കണക്കാക്കുന്നു
നൊസ്റ്റാള്‍ജിയ ഒരു പരിധിവരെ ഒരനുഗ്രഹമാണ്.
പക്ഷേ അതില്‍ത്തന്നെ മരിക്കുകയെന്നാല്‍,
അത്, എന്‍റെ ജീവിതം മുന്‍പോട്ടുപോകുന്നില്ല എന്നാ‍ണ്..
ജീവിതം തളൊ കെട്ടിനില്‍ക്കുന്നകലക്കവെള്ളം പോലെയാകുന്നു...
പുതിയ അറിവുകളില്ല..

എനിക്കെന്നും മനസ്സു നഷ്ടപ്പെട്ട കവിയുടെ വ്യഥ.
ഒഴിയാത്ത വ്യഥകളുടെ ഭാരം പേറുന്ന ഹൃത്ത്...
എന്‍റെ ഹൃത്തിനെ ഞാ‍ന്‍ ഒളിക്കുന്നുവെങ്കിലും
ഒരിക്കലും അതില്‍നിന്നും ഓടിയൊളിക്കാന്‍ കഴിയാറില്ല.
പിടിക്കപ്പെട്ടവന്‍റെ കബളിപ്പിക്കല്‍ വിലപ്പോകില്ല.
സ്വന്തം മനസ്സിനെ പഠിക്കാന്‍ ആര്‍ക്കു കഴിയും...

6 comments:

ഫസല്‍ ബിനാലി.. said...

Nalloru praarthana. patent illenkil ee praarthana enikkeduthaal kollaamennundu. thangalkkum vendi praarthikkunnundu.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാക്കുകളില്‍ ത്തീക്ഷ്ണത...

നന്നായിരിക്കുന്നു

ഏ.ആര്‍. നജീം said...

ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത മനുഷ്യനുള്ളത് ചിന്തിക്കാനുള്ള കഴിവും വിവേഗവും ആണ്.
എല്ലാം ദൈവത്തിന് വിട്ട് കൊടുക്കാതെ ചിന്തിച്ച് പ്രവര്‍ത്തിക്കൂ...
ദൈവത്തോട് ആവശ്യങ്ങള്‍ പറയാനല്ല മറിച്ച് ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് നന്ദി പറയാനാണ് പ്രാര്‍ത്ഥന ഉപയോഗപ്പെടുത്തേണ്ടത്...


കവിത ഇഷ്ടമായി
നല്ല വരികള്‍ കേട്ടോ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പച്ചയായ ജീവിതം വാക്കുകളിലെ തീക്ഷണ.
നന്നായിരിക്കുന്നു .
മലയാളം വാക്കുകള്‍ക്കിടയില്‍ ഇങ്ക്ലീഷ് ഭാഷകള്‍ ചേര്‍ക്കാതിരിക്കുക,

വാളൂരാന്‍ said...

നല്ല വരികള്‍....

സന്തോഷ്. said...

കൂട്ടുകാരെ, എല്ലാവരും എഴുതിയത് കണ്ടൂ.. എനിക്കും പറയാനുള്ളതുതന്നെയാണ് നിങ്ങളും മനസ്സുകൊണ്ടെഴിതിയിരിക്കുന്നത്. “മിന്നാമിനുങ്ങ്” പറഞ്ഞത് ഞാന്‍ കേള്‍ക്കുമായിരുന്നു. പക്ഷേ ഇത് ഞാനെഴുതിയതല്ലല്ലോ.. രൂപക്കിനോടുപറയാന്‍ നമുക്കെത്രകാലം കാത്തിരിക്കേണ്ടിവരും..