Sunday, February 3, 2008

നിലനില്പും ജീവിതവും

സുഹൃത്തേ,
ഇവിടെ ഞാ‍ന്‍ നിലനില്‍ക്കുകകൂടിയല്ല,
അതിജീവിക്കുകയാണ് ഓരോ ദിവസവും..
അറിവില്ലായ്മയുടെ ആസുരതയില്‍ തോറ്റുകൊണ്ടിരിക്കുകയാണ് .
ഒന്നോര്‍ത്താല്‍ തോല്‍വി എന്നും ജീവിക്കുന്നവന്‍റെ ഒപ്പമായിരിക്കും.
കാലക്രമത്തില്‍ മാറുന്നതാകണം ജീവിത വീക്ഷണം
ജീവിതവീക്ഷണം എന്ന മിഥ്യയില്‍ കടിച്ചുതൂങ്ങി,
ചില മുന്‍ധാരണാകള്‍ മാത്രമായിരിക്കുന്നു ഇന്ന് ജീവിതമൂല്യങ്ങള്‍.
അവയെ ശരിയായി കണ്ടെത്തപ്പെടുന്നില്ല.
കണ്ടെത്തപ്പെടുന്നവതന്നെ അറിവില്ലായ്മയുടെ വേലിയേറ്റത്തില്‍
മാഞ്ഞുപോവുകയും ചെയ്യുന്നു.
ഒന്നിനും ഒരിക്കലും മാറ്റമില്ലായെന്ന ധാരണതന്നെ
തിരുത്തിയെഴുതപ്പെടേണ്ടത് ഇന്നിന്‍റെ അനിവാര്യതകളില്‍ ഒന്നാണ്.
ശബ്ദകോലാഹലങ്ങളില്‍ നഷ്ടപ്പെടുന്നത് മനസ്സിന്‍റെ സംഗീതമാണ്..
അതാണ് നിശ്ശബ്ദത...
നിശ്ശബ്ദതയും വിദ്യയും ആനുപാതികമാണ്.
അറിഞ്ഞവനും അറിവില്ലാത്തവനും നിശ്ശബ്ദനായിരിക്കും
കുറച്ചുമാത്രം അറിഞ്ഞവന്‍ അത് പാടിക്കൊണ്ട് നടക്കും,
അത് പലര്‍ക്കും അറിയാമെന്നതാണെങ്കില്‍ക്കൂടി;
മറ്റുള്ളവര്‍ക്കും അങ്ങനെതന്നെയെന്ന മിഥ്യാധാരണയില്‍..

3 comments:

Anonymous said...

നന്നായിരിക്കുന്നു

siva // ശിവ said...

ഇതുപോലൊരു കൂട്ടുകാരനില്ലാത്തതില്‍ ഞാന്‍ ഏറെ വിഷമിക്കുന്നു....ദയവായി എല്ലയ്പ്പോഴും ആ നല്ല കൂട്ടുകാരനെ ഓര്‍ക്കുക...

Pongummoodan said...

കൊള്ളാം