Saturday, February 23, 2008

നഷ്ടപ്പെട്ട സ്വപ്നങ്ങള്‍..

താഴെ ജലനിരപ്പ് ശാന്തമായിരുന്നു; മനസ്സും.
എന്തെന്നറിയില്ല, മനസെപ്പോഴും ചഞ്ചലമായിരുന്നു.
പാടത്ത് ഹരിതാഭ ചാര്‍ത്തിക്കിടക്കുന്ന നെല്ലോലകള്‍ പോലെയാകണം മനസ്സ്.
സമൃദ്ധമായ മനസ്സ്..
ശാന്തമായ മനസ്സ്..
ഇപ്പോഴിതാ ജലപ്പരപ്പ് പോലെ.
ഒരു മഴത്തുള്ളിക്കു പോലും ഏറെ തരംഗം സൃഷ്ടിക്കാം.

പിന്നെയും ആ പഴയ കാലത്തിലേക്ക് ഓര്‍മ്മകള്‍ അശ്വങ്ങളായ് വന്ന് വലിക്കുന്നൂ
ഞാനിപ്പോഴും ഇവിടെത്തന്നെ, പക്ഷേ മനസ്സ് അവിടെയാണ്.
രാത്രികാലങ്ങളില്‍ ഉറക്കവും നഷ്ടപ്പെടുന്നൂ.
കാലത്തിനൊപ്പം ഒഴുകനാവാതെ വഴിയില്‍ തങ്ങിയ ചങ്ങാടം പോലെ.
ഇപ്പോള്‍ ഞാ‍ാന്‍ സഞ്ചരിച്ച കാലം വളരെയേറെ മുന്നേറിക്കഴിഞ്ഞു
അവ ഇന്നെനിക്ക് അപ്രാപ്യമാണ്..

3 comments:

സന്തോഷ്. said...

പാടത്ത് ഹരിതാഭ ചാര്‍ത്തിക്കിടക്കുന്ന നെല്ലോലകള്‍ പോലെയാകണം മനസ്സ്.
സമൃദ്ധമായ മനസ്സ്..
ശാന്തമായ മനസ്സ്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാലം മുന്നോട്ടെങ്കിലും ഓര്‍മ്മകള്‍ പിന്നിലാണ്...

കൂട്ടുകാരന്റെ വരികള്‍ ഏറെ ഹൃദ്യം.അഭിനന്ദനങ്ങള്‍ സന്തോഷ് ഇങ്ങനെയൊരു ഉദ്യമത്തിന്.

ശ്രീ said...

ഓര്‍മ്മകള്‍... നഷ്ടപ്പെട്ടതും നേടിയതുമായ ഓര്‍മ്മകള്‍... നഷ്ടങ്ങളെ കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ വല്ലാത്തൊരു വിങ്ങല്‍... അതിലൊന്നായി ആ സുഹൃത്തും.

സുഹൃത്തിന് എന്താണ്‍ സംഭവിച്ചത് എന്ന് അറിയാനാഗ്രഹമുണ്ട്... അധികം വിഷമിപ്പിയ്ക്കുകയാവില്ലെങ്കില്‍...