രൂപകിനന്റെ വര..
Subscribe to:
Post Comments (Atom)
ഇത്, വരയേയും വാക്കുകളെയും സ് നേഹിച്ച, സൌഹൃദത്തിനായി സ്വയമുരുകിത്തേഞ്ഞ എന്റെ സുഹൃത്തിന്... അവനായി വാക്കുകള്‍കൊണ്ട് ഞാന്‍ എങ്ങനെ ഒരു പീഠമൊരുക്കും..? അവന് തന്ന സ് നേഹവും,നിഷ്കളങ്കതയും അതിനെന്നെ പ്രാപ്തമാക്കട്ടെ.... സ്നേഹത്തോടെ.. സന്തോഷ്
7 comments:
അഭനന്ദിനീയം തന്നെ..!
രൂപക് എന്നും അനശ്വരനായി നിലനില്‍ക്കുന്നത് ഇതുകൊണ്ടാണ്.
സന്തോഷായി!
നുമ്മടെ ഇഷ്ടങ്ങളിലൂടെ
വേറൊരാള് സഞ്ചരിക്കുമ്പോള്‍
ആ ഇഷ്ടം പിന്നെയും പിന്നെയും
വലുതാവുന്നു , അല്ലേ?
നുമ്മടെ ദു:ഖത്തിനും അതാ ഗതി.
രൂപക് ഓരോ വര വരച്ചു.
അവന്റെ വര
വിധിയുടെ ഒരു കോമാളിത്തമായി.
രേഖയും
ബിന്ദുവും
രശ്മിയും
ഒപ്പം നിന്ന്
രൂപകിനെ സ്നേഹിച്ചു.
ചേച്ചിയായും
കണ്ണായും
കൈയായും അവര്‍ ചേര്‍ന്നുനിന്നു.
ഇതാണ് രൂപകിന് വിധി നല്കിയ ജീവിതം.
പക്ഷേ, ഇത് വേണ്ടിയിരുന്നോ
എന്ന് വിധിയോട് ആരാ ഒന്ന് ചോദിക്കുക?
മൃത്യോ ഭവാന്റെയാ
വിധിപുസ്തകങ്ങളി-
ലെവിടെയെനിക്കുള്ള സ്ഥാനം? എന്ന് ചോദിക്കാനും
മരണമവസാനമല്ലെന്ന് കരുതുവാന്‍
വല്ലാത്തവല്ലാത്ത മോഹം
ഒരുപാട് ജന്മതിക്തങ്ങളിലൂടെയാ-
ണിവിടെ വന്നെത്തിയെന്നാലും- എന്ന് മോഹിക്കാനുമല്ലേ നുമ്മക്ക് കഴിയൂ?
ഒരു വ്യക്തിയെ നാം അറിയുന്നത് അഥവാ നാം മനസിലാക്കുന്നത് എങ്ങിനെ ആണ് ....,,,?ഒരു പക്ഷെ മരണത്തിനു പോലും മായ്ച്ചു കളയാന്‍ പാറ്റാത്ത അത്രയും വില പിടിച്ചതും ചടുലവും ആയിരിക്കും ചില സൌഹൃദങ്ങള്‍ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സന്തോഷ് എന്ന സ്നേഹമയനായ യുവാവിന്റെ രൂപക്ക് മായുള്ള ബന്ധം ചിലപ്പോള്‍ എനിക്ക് പോലും അത്ഭുദം തോനിയിട്ടുണ്ട്,ബന്ധങ്ങളുടെ പ്രസക്തി നഷ്ടപെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തികച്ചും പ്രശംസനീയം തന്നെ ......ചിത്രങ്ങളെ കുറിച്ചു ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല മനോഹരം ഇനി ആ വരകള്‍ ഉണ്ടാകില്ലല്ലോ എന്ന ദുഖം മാത്രം ഉള്ളിലൊതുക്കി കൊണ്ട് ,എന്നും നന്മകള് മാത്രം......

ഈ വരകളില്‍ രൂപക് എന്നും അനശ്വരനായിരിക്കും
Valare Manoharam... Abhinandanagal..!!!
Post a Comment