ഒന്ന്
എം.എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം
കിളികള്‍ ചിലച്ചുതുടങ്ങി
യേശുദാസിന്റെ ഭക്തിഗാനം നിലച്ചൂ
അമ്പലത്തില്‍ വെടിയൊച്ചയറിയിച്ചു, ഇന്ന് നിറമാല.
രണ്ട്
കപ്പിയും ആടും കരയുന്നൂ
മുറ്റമടിക്കുന്ന ചൂല്
നാവുവടിക്കുന്ന ഓക്കാനം
പത്രക്കാരന്റെ തുടരെത്തുടരെയുള്ള സൈക്കിള്‍ മണിയൊച്ച
മൂന്ന്
അടുക്കളയില്‍, ചിരവ ധൃതിയില്‍ ചലിക്കുന്നു
ഓട്ടിടയിലയുടെ പൊള്ളിക്കരച്ചില്‍
നിറഞ്ഞ വയറിന്റെ ഏമ്പക്കം
ചയ തട്ടിമറിഞ്ഞു; രവിലത്തെ തിരക്ക്
പത്രത്തില്‍-
ആത്മഹത്യ ചെയ്ത യുവതി കിണറ്റില്‍ ചാടിയ ശബ്ദം.
നാല്
പടിക്കലെ മണ്റോട്ടില് കിളികളുടെ കലപിലകള്‍
‘തല്ലു’കൊള്ളാതിരിക്കാന്‍ അവരിലൊരാള്‍
കൂട്ടിക്കെട്ടിയ ‘തൊട്ടാവാടി’യുടെ വിലാപം .
പിന്നാലെ മീന്കാരന്റെ ‘ഓയ്’, അതേറ്റുവിളിക്കുന്ന വികൃതി.
വിലക്കയറ്റത്തിന്റെ ആശ്ചര്യം
‘നല്ലമനുഷ്യനായിരുന്നു’ മരണം കേട്ടതിന്റെ മറുപടി.
സ്ഥിരം നാട്ടുവര്‍ത്തമാനം.
പത്തിന്റെ വണ്ടിയുടെ ഇരപ്പ്,
അതു പിടിക്കാനോടുന്ന കിതപ്പ്..
അഞ്ച്
തകില്, നാദസ്വരം
അമ്പലത്തില്‍ കല്യാണക്കച്ചേരി.
പോസ്റ്റുമാന്റെ മണിയൊച്ച; സമയം ഒന്ന്
ആറ്
മഴത്തുള്ളികള്‍ ഓടിന്റെ മുതുകില്‍ തട്ടുന്നു
മുറിയിലെ കിടക്കയില്‍ പുസ്തകസഞ്ചി വീഴുന്നു,
മുറ്റത്ത് ഭാരമുള്ള ‘വല്ല’വും
പുല്ലുകണ്ട പശു കരയുന്നു; പാല് പത്രം നിറയുന്നു
അറിയിപ്പ്:
“നടയ്ക്കു കെട്ടിയ മൂരിക്കിടാവിന്റെ ലേലം എട്ടുമണിക്ക്.”
ഏഴ്
ചെണ്ടകൊട്ടിളകി; നിറമാല
ശംഖുവിളി, വെടിയൊച്ച
ഇരുട്ടിലെ ഇടവഴികളില്‍ ശബ്ദങ്ങള്‍ നടന്നകലുന്നു.
പാഠം ചൊല്ലിപ്പഠിക്കുന്നു
അവസാനത്തെ വണ്ടിയുടെ ഇരമ്പലകന്നുപോയി...
എട്ട്
ഇരുട്ട്; കുറെ കഴിഞ്ഞ് അല്പം നിലാവും
വീണ്ടും തളര്‍ന്ന ഇരുട്ട്..
ഇരുട്ട് മാത്രം...
Subscribe to:
Post Comments (Atom)
5 comments:
കൂട്ടുകാരന്റെ വരികള്‍ക്ക് ഏറെ ചാരുത...
നന്നായിട്ടുണ്ട്.
ശബ്ദങ്ങളൊക്കെ കാതില്‍ മുഴങ്ങുന്നു. :)
ഗംഭീരായി മാഷേ.
ജീവിച്ചു കഴിഞ്ഞുപോയ ഭൂതകാലമപ്പാടെ ഒരുള്‍ക്കുളിരോടെ മുന്നില്‍ തെളിയുന്നു. ഓരോ സ്വരവും കാതില്‍ മുഴങ്ങുന്നു.
ജീവിതത്തില്‍ നിന്നും കൊഴിഞ്ഞുപോയ ഓരോ നഷ്ടങ്ങളെയും എണ്ണിപ്പെറുക്കി എന്റെ മുന്നില്‍ കൊണ്ടിട്ടു.
മനോഹരം!
Post a Comment