Friday, December 7, 2007

നമ്മളെപ്പറ്റി..

“എന്റെ സൌഹൃദം എനിക്കും എന്റെ സുഹൃത്തിനും ധര്‍മസങ്കടങ്ങള്‍ നല്‍കാനിടവരരുത്...
എന്നെക്കരുതി ഒന്നും വേണ്ടെന്നും വേണമെന്നും വയ്ക്കാനും നിര്‍ബന്ധിതനാകരുത്..
സൌഹൃദം നിബന്ധനകള്‍ക്കതീതമാകണം....“ -രൂപക്


കൂട്ടുകാരെ, ഞാനൊരു പുതിയ ശ്രമത്തിലാണ്..
ഇവിടെ ഞാനും നീയെന്നുമുള്ള സങ്കല്പത്തിനപ്പുറം നമ്മളെന്ന നന്മ നിലനില്‍ക്കട്ടെ.
എന്‍റെ ശ്രമം എത്രത്തോളം സാധ്യമാകുമെന്നറിയില്ല. എങ്കിലും....
ഇത്, വരയെയും വക്കുകളെയും സ്നേഹിച്ച, സൌഹൃദത്തിനായി സ്വയമുരുകിത്തേഞ്ഞ എന്‍റെ സുഹൃത്തിന്... അവനായി വാക്കുകള്‍കൊണ്ട് ഞാന്‍ എങ്ങനെ ഒരു പീഠമൊരുക്കും..?
അവന്‍ തന്ന സ്നേഹവും,നിഷ്കളങ്കതയും അതിനെന്നെ പ്രാപ്തമാക്കട്ടെ....

ഒരുപാട് സ്നേഹത്തോടെ..

സന്തോഷ്





4 comments:

Unknown said...

സന്തോഷ് പുതിയ സംരംഭത്തിന് ആയിരം ആശംസകള്‍............

Unknown said...

പ്രിയപ്പെട്ട സന്തോഷ് ,
രൂപക്കിന്റെ സ്മരണകള്‍ക്ക് മുന്‍പില്‍ ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു !!

ബാജി ഓടംവേലി said...

സന്തോഷ്,
സ്വാഗതം, സ്വാഗതം.......
പുതിയ സംരംഭത്തിന് ആയിരം ആശംസകള്‍..
രൂപക്കിന്റെ സ്മരണകള്‍ക്ക് മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു...
ബാജി

ശ്രീ said...

സന്തോഷ്...
കാണാന്‍ വൈകി. എങ്കിലും സംരംഭത്തിനു ഒരായിരം ആശംസകള്‍!

രൂപക്കിന്റെ സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികളോടെ ഞാനും എല്ലാ പോസ്റ്റുകളിലൂടെയും ഒരു യാത്ര തുടങ്ങുന്നു.

മണ്‌മറഞ്ഞു പോയ ആ സുഹൃത്തിനെക്കുറിച്ചുള്ള സൌഹൃദത്തിന്റെ ഓര്‍മ്മകളെ ഇന്നും ജീവനോടെ നില നിര്‍ത്തുന്ന നിങ്ങള്‍ സുഹൃത്തുക്കള്‍ക്ക് പ്രത്യേക ആശംസകള്‍...