Thursday, December 13, 2007

ആകാശത്തിന്‍റെ ക്യാന്‍വാസ്

നിലാവിന്‍റെ നിഴലുള്ള ആകാശം പോലെ സുതാര്യമായ ക്യാന്‍വാസില്‍ എനിക്ക് ചിത്രമെഴുതണം.
മായ്ക്കാതെ അവയുടെ നിഴല്‍ നീക്കം കൊണ്ടുമാത്രം ആ ചിത്രമെഴുത്ത് തുടര്‍ന്നുകൊണ്ടേയിരിക്കണം, എന്‍റെ കൈയ്യും മനസ്സും ഒപ്പം ചലിക്കും വരെ.
കണ്ടിട്ടില്ലേ ആകാശത്തിന്‍റെ ക്യാന്‍വാസ്..! മേഘങ്ങള്‍ അവയുടെ രൂപമാറ്റം നടത്തുന്നത്!
എത്ര തുടച്ചാലും പാടുകള്‍ അവശേഷിപ്പിക്കാതെ, എത്ര വരച്ചാലും നിറഞ്ഞു തുളുമ്പാതെ തെളിമ നഷ്ട്പ്പെടാത്ത ക്യാന്‍വാസ്!
അതെന്നാണ് സാധ്യമാവുക ?
ആരാലും മായ്ക്കപ്പെടാതെ,
മഴ കൊണ്ടും
മേഘങ്ങള്‍ കൊണ്ടും
വെളിച്ചം കൊണ്ടും
ഇരുട്ടു കൊണ്ടും നിറക്കൂട്ടുകളുണ്ടാക്കുന്ന ആകാശം.
അപ്പോള്‍ എവിടെയാണ് മഴവില്ലുകള്‍ പിറവിയെടുക്കുക...?
ആ ചിത്രത്തെ ആഘോഷിക്കുന്ന മയിലുകള്‍ക്ക് നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത് ഏത് നിമിഷത്തെ പ്രചോദനമാണ്..?

2 comments:

ഫസല്‍ ബിനാലി.. said...

ചിത്രമെഴുതണം.

thudarnnum
congrats.........

സന്തോഷ്. said...

തീര്‍ച്ചയായും ഫസല്‍.. പക്ഷേ ചിത്രമെഴുതാന്‍ രൂപക്കിന്നില്ലല്ലോ. എന്തായാലും അവന്‍റേ അക്ഷരങ്ങള്‍ ഞാനീ വെളിച്ചത്തിലെത്തിക്കും..