ഇന്നെങ്ങനെ അവസാനിക്കുമെന്ന് എനിക്കറിയില്ല.
ഈ വഴി എന്നെ എവിടെയാണ് എത്തിക്കുന്നതെന്നറിയില്ല..
ഇന്നലെകളുടെ ഒടുക്കമ്പോലെ, ഈ വഴി എന്നെ എത്തിക്കുന്നത് ഒരു വേശ്യാലയത്തിലാകാം.
അല്ലെങ്കില്‍ ഏതെങ്കിലും അമ്പലത്തിലാകാം
പാപിയുടെ നേര്‍ച്ചകേള്‍ക്കാന്‍ തുറന്നുവച്ച പാതിരാപ്പള്ളിയിലാകാം, ഒരു കുരുക്ഷേത്രത്തിലാകാം..
പുഴയുടെ കരയിലാവാം
നിലാവിന്‍റെ ഒത്ത കീഴിലാകാം..
എന്നിരുന്നാലും ഇന്നലത്തെ ഉറക്കത്തിന് ഒരു മരണത്തിന്‍റെ സുഖമുണ്ടായിരുന്നു..
കറുപ്പിന്‍റെ ആഴമുണ്ടായിരുന്നു.
“രാവിലെ ഉണരുമ്പോള്‍ അയാള്‍ ശിശുവാണ്.
ഉച്ചയ്ക്ക് യൌവ്വനവും രാത്രിയില്‍ വാര്‍ധക്യവും.
ഉറങ്ങുന്നതോടെ ഒരു ദിവസത്തെ ജന്മം മുഴുവന്‍ അയാള്‍ മരിക്കുകയാണ്...
ജന്മങ്ങളങ്ങനെ എത്ര മരിച്ചുകഴിഞ്ഞു അയാള്‍...!“
Subscribe to:
Post Comments (Atom)
8 comments:
നല്ല ആശയം
നല്ല വിവരണം
തുടരുക
ഇനിയും എഴുതുക
എല്ലാ ആശംസകളും!!!1
രാത്രിയിപ്പോള്‍ ഏറേ വൈകിയിരിക്കുന്നു.എനിക്കുറക്കം വരികയാണ്.എന്നലും ഇവിടെ വന്നു ഒന്നും പറയാതെ പോകാന്‍ എനിക്കു പറ്റുന്നില്ല.
വിശദമായി പിന്നീടു എഴുതാം.
എഴുത്തു തുടരുക.
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ സ്നേഹം.. തീര്‍ച്ചയായും രൂപക്ക് കുറിച്ചുവച്ചിട്ടുള്ളതെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യാം..
നോക്കു, ഇതിനു മുമ്പും ഞാനിവിടെ വന്നിരുന്നു.
അന്നു വൈകിപോയ രാത്രിയെ കുറിചു വേവലാതി പെട്ടു ഞാന്‍ വേഗം തിരിച്ചു പോയി.
ഇന്നിപ്പോള്‍ ഇവിടെയെത്തിയപോഴാകട്ടെ
എന്റെ ബോധത്തിന് നൈമീഷീകമായ ഉണര്‍വ്വേകിയ മദ്യത്തിന്റെ കൂട്ടാണുള്ളതു. അതേ ഞാനിതു ലഹരിയുടെ ഒന്നാം പടിമേലിരിന്നാണു ടൈപ്പ് ചെയ്യുന്നതു.
എന്നാലും എനിക്കു നിന്റെ പ്രിയപെട്ടവന്റെ ചിരിയിലെ നിഷ്കളങ്കത കാണാതെ പോകാനവുന്നില്ല.
അവന്റെ ചിരിയില്‍ എനിക്കു നഷ്റ്റമായ എന്റെ കോരനെയും(ഒന്‍പ തംക്ലാസ്സില്‍ എന്നോടൊപ്പം പടിച്ചിരുന്നവന്‍,കുടുമ്പം മതം മാറി ക്രിസ്ത്യാനിയതിന്റ്യും,കോരന്‍ എന്ന പേരിലെ അപകര്‍ഷതാബോധത്തിന്റെയും പേരില്‍ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ എന്റെ പ്രിയ സുഹ്രുത്തു)ശശിയെയും,(ബൈക്ക് അപകടത്താല്‍ മരണത്തെ വരിക്കാന്‍ വിധിക്കപെട്ട,(ജനമം കൊണ്ടലെങ്കിലും) എന്റെ പൊന്നനിയന്‍).ശിവദാസനേയും (എന്നെ ഏറെ ഇഷ്റ്റപെട്ട ചങ്ങാതി)പിന്നെ രാമചന്ദ്രാട്ടനെയും എനിക്കു കാണാനവുന്നു,
ഇപ്പോള്‍ എന്റെ കണ്ണില്‍ ജലം പൊടിഞ്ഞിട്ടുണ്ടു.ഇവിടെ ടൈപ്പൂ ചെയുന്ന അക്ഷരങ്ങള്‍ പോലും ആ നേരിയ പാടയിലൂടെയേ എനിക്കിപ്പോള്‍ കാണാനവുന്നുള്ളൂ..
അതേ ഞാനിപ്പോള്‍ കരയുകയാണ്.
നമ്മുടെ മനസ്സ് ദു:ഖത്താല്‍ നിറഞ്ഞിരിക്കുകയാണെങ്കില്‍ വിഷമം തോന്നുന്ന എന്തെങ്കിലും കാണുകയോ വായിക്കുകയോ ചെയ്താല്‍ അപ്പോള്‍ കണ്ണ് നിറയും. ഇവിടുത്തെ പോസ്റ്റും കൂടെ കമെന്റ്സും വായിച്ചപ്പോഴേക്കും എന്റെ കവിളുകളിലൂടെ രണ്ട് നീര്‍ച്ചാലുകള്‍ ഒഴുകിത്തീര്‍ന്നു..പിന്നെ മനസ്സിന്റെ വേദനയുടെ ചെറിയൊരു ശതമാനം കണ്ണിലൂടെ നീരായി പുറത്ത് പോകുന്നത് കുറച്ച് ആശ്വാസം തരുന്നു...
ഒരു 'ദിവസത്തിന്റെ ഒടുക്കം' മനോഹരം ഞാന്‍ എന്നും പറയാറുള്ളത് പോലെ തന്നെ ആണ് അദ്ദേഹവും പറഞ്ഞിരിക്കുന്നത് ഓരോ ഉറക്കവും വരാന്‍ പോകുന്ന വലിയ ഉറക്കമായ മരണത്തിന്റെ റിഹേഴ്സല്‍ ആണെന്നാണ് ഞാന്‍ പരയാര് ശരി അല്ലേ? .................
എന്റെ പ്രിയസുഹൃത്തുക്കള്‍ എഴുതുന്നതു കണ്ടിട്ട് എനിക്ക് വാക്കുകളൊന്നും കിട്ടുന്നില്ല തിരിച്ചുപറയാനായി.. രൂപക് ഒരു നല്ല സഹജീവിയും അതിലപ്പുറം ആത്മസുഹൃത്തുമായിരുന്നു. അവനെ അറിയുന്നവര്‍ കുറവും, എന്നാല്‍ അവനറിയാവുന്നവര്‍ ഏറെയും.. അവര്‍ക്കായി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ.. വീണ്ടും, തീര്‍ച്ചയായും രൂപക്ക് കുറിച്ചുവച്ചിട്ടുള്ളതെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യാം..
Post a Comment