മറക്കുവാന്‍ മൌനങ്ങള്‍ മാത്രം നല്കിയ പ്രണയിനിക്ക്....
പ്രണയത്തെക്കുറിച്ച് ഭാവഗീതം പോലെയൊരു കവിതയെഴുതി
എന്റെ പ്രണയം പാടാനെനിക്കറിയില്ല.
പ്രണയത്തിന് താജ്മഹല്‍ പോലെയൊരു നിത്യസൌന്ദര്യശില്പ സ്മാരകം
പണിയിക്കുവാന്‍ എനിക്ക് ഷാജഹന്റെ ഭാവനയുമില്ല.
ഞാന്‍, മകന്റെ തുറങ്കലില്‍ കിടന്ന് താജ്മഹലിനെ നോക്കിക്കാണുന്ന
ഷാജഹാനേക്കാള്‍ ദരിദ്രനാണ്.
പക്ഷേ ഒന്നു മാത്രം പറയാം-
ഞാന്‍ നിന്നെ പ്രണയിക്കുന്നു.
എന്റെ വേദനയിലൂടെ,
തര്ന്ന സ്വപ്നങ്ങളിലൂടെ,
നമ്മുടെ മൌനത്തില്‍ തീര്‍ത്ത താജ്മഹലാണീ പ്രണയം.
നീയല്ലാതെ ഇനിയും മറ്റൊരാളെ ഞാന്‍ പ്രണയിക്കുകയാണെങ്കില്‍-
അത് മരണത്തെ മാത്രമായിരിക്കും.....
Subscribe to:
Post Comments (Atom)
3 comments:
good writing.
http://www.jayakeralam.com
പ്രണയം.. എത്ര പറഞ്ഞാലും തീരാത്ത പ്രളയം..
കൈയെത്തും ദൂരെ
നിന്നോര്മകളിലെ വസന്തക്കാലം
മഴവില്ലിന് നിറങ്ങള്‍ പോലെ
മനസ്സിലൊരായിരം വര്‍ണ്ണങ്ങളായ്
ഒഴുകും സാഗരമായ്
നന്നായി..
Post a Comment